വായുരനിലമമൃതം
അഥേദം
ഭസ്മാന്തം
ശരീരം
ഓം ക്രതോ
സ്മര
ക്ലീബേ
സ്മര,കൃതം സ്മര
-ഈശാവാസ്യോപനിഷദ്.
ചിലര്‍ സത്യമായ മരണത്തെ കുറിച്ചു പറയാനും ആലോചിക്കാനും
ഭയപ്പെടുന്നു. ഇതെന്തോ തനിക്കു സംഭവിക്കാത്തതാണെന്ന മട്ടില്‍. അതിനു പകരമായി
നശ്വരമായ ശരീരത്തെ കുറിച്ചു ആലോചിക്കുകയും അതിനെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.
പലര്‍ ഇങ്ങനെ ചിന്തിക്കുന്നു. ജീവിക്കുന്ന
കാലമോ ഹ്രസ്വം, അത് മാത്രം സത്യം! .ജനിക്കുന്നതിനു
മുമ്പ് ഞാന്‍ ആരെന്നു അറിയില്ല. മരിച്ച ശേഷം ഞാന്‍ എന്തായിത്തീരുമെന്നറിയില്ല. അതു
കൊണ്ട് ആയ കാലം നമുക്ക് ആഘോഷിക്കാം’. ഹാ കഷ്ടം!
ആര്‍ഷസംസ്കാരത്തില്‍ ഊറ്റം കൊള്ളുന്നവരേ, ഇതിനാണോ
നിങ്ങള്‍ ഈ കര്‍മ്മഭൂമിയായ ഭാരതത്തില്‍ അവതരിച്ചത് ?
മരണം എന്നു നടക്കും എന്നതറിയാത്തതാണ് മരണത്തിന്റെ വിജയം.
അത് തന്നെയാണ് ഇന്ദ്രിയസുഖങ്ങളില്‍ നമ്മെ നയിക്കാന്‍ പ്രേരിപ്പിക്കുന്നതും .എന്നാല്‍
കുത്തഴിഞ്ഞ ജീവിതമാര്‍ഗ്ഗം അവലംബിക്കുമ്പോള്‍ത്തന്നെ ഇന്ദ്രിയങ്ങളുടെ അമിതോപയോഗം
മൂലം നിങ്ങളുടെ ശക്തിയെ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുമ്പോള്‍ മരണത്തെയും വാര്‍ദ്ധക്യത്തെയും കൂടുതല്‍ കൂടുതല്‍ നിങ്ങളിലെയ്ക്ക്
അടുപ്പിക്കുകയാണ് ചെയ്യുന്നത് ആരും അതു ഓര്‍ക്കാറില്ല!.ഇത്
തന്നെയല്ലേ നമ്മുടെ പരാജയവും.!
നിങ്ങള്‍ ഈ മരണശേഷം എങ്ങനെ ഈ ജീവന്‍ ഒറ്റയ്ക്ക് ഈ ലോകത്തില്‍
വന്നുവോ അത് പോലെ ഒറ്റയ്ക്ക് ഈ ലോകത്തിനു വിടയും ചൊല്ലുന്നു. അവിടെ നിങ്ങളുടെ
ബന്ധുക്കളും മിത്രങ്ങളും കൂടെ അനുഗമിക്കുന്നില്ല.എല്ലാ സ്വത്തുകളും വിട്ടെറിഞ്ഞ്
വരുന്ന നിങ്ങള്‍ ഒരു ഭാണ്ഡം മാത്രമേ കൊണ്ട് വരാന്‍ അനുവാദമുള്ളു.അത് ഭൂമിയില്‍
ചെയ്ത ധര്‍മ്മാധര്‍മ്മങ്ങളുടെ കണക്കു മാത്രം. എന്നാല്‍ തനിക്കു വീണ്ടും പിറക്കാന്‍
ഒരു ഗര്‍ഭപാത്രം കണ്ടെത്തി വീണ്ടും പിറക്കുന്നു. ഇവിടെ കലിംഗ യുദ്ധത്തില്‍
വീരവാളേന്തി മരണം പ്രാപിച്ച ജീവന്‍ കാലദേശങ്ങള്‍ക്ക് ഉള്‍പ്പെട്ട പ്രപഞ്ചത്തില്‍
വീണ്ടും വേറൊരു കാലത്തില്‍ വേറൊരു ദേശത്തില്‍
ജനിച്ചു അഫ്ഗാന്‍ യുദ്ധത്തില്‍ യന്ത്രതോക്കുകളുമായി വീണ്ടും പോരാടുന്നു.
മരണം എപ്പോള്‍ നടക്കുമെന്ന ഭയത്താല്‍
നിമിഷംപ്രതി
മരിച്ചുകൊണ്ടിരിക്കുന്നതിനെക്കാള്‍ വലിയ മരണം തന്നെ ഒന്നുമില്ല. ഒരു സ്ത്രീ
തന്റെ പ്രസവവേദന അനുഭവിക്കുന്നതിനേക്കാള്‍ വലിയ വേദനയാണോ ഈ മരണവേദന? ഒരിക്കലുമായിരിക്കുകയില്ല.!
മരണത്തെ ജയിക്കാന്‍ എന്താണ് മാര്‍ഗ്ഗം?ജനിക്കാതിരിക്കണം.ജനിച്ചാല്‍ മരണം
സുനിശ്ചിതം!.മര്‍ത്ത്യലോകത്തില്‍ ജനനമരണ ചക്രത്തില്‍പ്പെട്ടുഴലുന്ന ജീവാത്മാവിന്
എന്നാണു ഇതില്‍ നിന്നും മോചനം ലഭിക്കുക. മരണത്തെ വെല്ലാന്‍ ഒരു ഉപായമുണ്ട്. പക്ഷെ
നമ്മള്‍ അതറിഞ്ഞാലും ,കേട്ടാലും അത്
പ്രായോഗികമാക്കാന്‍ പോകുന്നില്ല. താന്‍ (ആത്മാവ്) എന്നും മരിക്കാത്തവന്‍ ആണെന്നു അറിയുക.ശരീരാഭിമാനം വെടിയുക.സ്വശരീരത്തിലും ,മറ്റു ശരീരങ്ങളിലുമുള്ള
അഭിമാനം വെടിയുക. ആത്മാവെന്നതില്‍
അഭിമാനിക്കുക, പക്ഷെ ആത്മാവെന്നതില്‍ അഭിമാനമുണ്ടായാല്‍ ശരീരാഭിമാനം തീര്‍ച്ചയായും
അവിടെ ഉണ്ടായിരിക്കില്ല. പിന്നെ മരണത്തെപ്പറ്റി ആ ആത്മാവ് വ്യാകുലപ്പെടുകയുമില്ല.
എല്ലാ കര്‍മങ്ങള്‍ക്കും താന്‍ വെറും ഒരു സാക്ഷിയാണെന്നറിഞ്ഞ ആള്‍ പഞ്ചഭൂത ശരീരം വെടിഞ്ഞ ശേഷം വേറൊരു ശരീരം(ജന്മം) സ്വീകരിക്കുകയില്ല. ജനിക്കാത്ത
ആത്മാവിനെവിടെ വീണ്ടും ഇനിയൊരു മരണം? ഞാന്‍ മുമ്പു പറഞ്ഞില്ലേ ,നമ്മള്‍
അതറിഞ്ഞാലും ,കേട്ടാലും
പ്രായോഗികമാക്കാന്‍ പോകുന്നില്ല എന്ന്! .ഈശ്വരസൃഷ്ടിയില്‍ പ്രകൃതി പരസ്പര
വിരുദ്ധാശയങ്ങളുടെ സമ്മേളനമാണ്. ഒന്നുകില്‍ ആത്മാവെന്നറിഞ്ഞു ഈ ജനനമരണചക്രത്തില്‍
നിന്നും പിന്മാറുക. അല്ലെങ്കില്‍ വീണ്ടും ജനിക്കുക, വീണ്ടും മരിക്കുക. ഇത് നിങ്ങളാണ്
സ്വയം തീരുമാനിക്കേണ്ടത്, ഈശ്വരന് ഇതില്‍
പങ്കില്ല. ആ മഹാത്മാവ് നിങ്ങള്‍ക്ക് ഈ തീരുമാനം വിട്ടു തന്നിരിക്കുകയാണ്.
ഈ ലേഖനം വീണ്ടും പുനര്‍ജ്ജനിക്കും. എന്തിനെന്നാല്‍
സത്യത്തില്‍ മരണം എന്താണെന്നു കൂടുതല്‍ വ്യക്തമാക്കാന്‍ വേണ്ടിയാണ്..
No comments:
Post a Comment