ഉറങ്ങുമ്പോള്‍
കാണുന്ന സ്വപ്നത്തിലും,ഉണര്‍ന്നിരിക്കുമ്പോഴും
അതായത് ഈ രണ്ടു അവസ്ഥകളിലും ഉള്ളവയെ ഏതിനെ ആസ്പദമാക്കി ഒരുവന്‍ തുടര്‍ച്ചയായി
കാണുന്നുവോ, ആ ബൃഹതും,എങ്ങും വ്യാപിച്ചിരിക്കുന്നതുമായ ആ ആത്മാവിനെ
ഉണര്‍ന്ന വിവേകി ദുഃഖത്തിനെ പ്രാപിക്കുന്നില്ല .(കഠോപനിഷത്).
ഒരു മനുഷ്യന്‍
ഉറങ്ങിക്കൊണ്ടിരിക്കുമ്പോഴും,ആരോ ഒരു പുരുഷന്‍
ഉണര്‍ന്നിരിക്കുന്നുണ്ട്. ആ പുരുഷന്‍ പലവിധ മോഹങ്ങളെയും നിര്‍മ്മിച്ചു കൊണ്ട് ഉണര്‍ന്നിരിക്കുകയാണ്.
(കഠോപനിഷത്).
ഒരിക്കല്‍ ദശരഥ
ചക്രവര്‍ത്തി ഒരു വിചിത്ര സ്വപ്നം കാണുവാനിടയായി. അദ്ദേഹം അതില്‍ ഒരു ഭിക്ഷാടകനായി
കീറിപ്പറിഞ്ഞ വസ്ത്രത്തോട് കൂടി ആഹാരത്തിനായി അലഞ്ഞു തിരിഞ്ഞു വിശപ്പോടെ ഒരു
ഗൃഹത്തിന്റെ മുമ്പില്‍ ചെന്ന് ചേരുകയും, ഗൃഹനാഥ ഒരു വറ്റ് ചോറു മാത്രമേ
അവശേഷിക്കുന്നുളളുവെന്നും, അതിനായി അദ്ദേഹം കൈ നീട്ടിയപ്പോള്‍ ഒരജ്ഞാതന്‍ അതിനെ
തട്ടി മാറ്റുകയും ചെയ്യുന്നതായും കണ്ടു. ഈ സ്വപ്നം കണ്ടു ദശരഥന്‍ ഞെട്ടി
എഴുന്നേറ്റു.എന്നാല്‍ എഴുന്നേറ്റപ്പോള്‍ മുമ്പില്‍ കണ്ടത് നാനാവിധ
പഴങ്ങളും,പട്ടുടയാടകളും, ഉള്ള തന്റെ ശയനസ്ഥലമായിരുന്നു ദശരഥന്‍ ചിന്താനിമഗ്നനായി
ഇരുന്നു. ഇപ്പോള്‍ താന്‍ ചുറ്റും കാണുന്ന പഴവര്‍ഗ്ഗങ്ങളും,പട്ടുടയാടകളുമായി
ഇരിക്കുന്നത് സത്യമാണോ അതോ കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി ഒരു വറ്റ് ആഹാരത്തിന്നായി
അലഞ്ഞത് സത്യമാണോ എന്ന്. അദ്ദേഹം ഉടനെ വസിഷ്ടനെ കണ്ടഭ്യര്‍ത്ഥിച്ചു. ഇതില്‍ എതാണ് സത്യമായിട്ടുള്ളത്
എന്ന് .വസിഷ്ടന്‍ ദശരഥനോട് ആരാഞ്ഞു സ്വപ്നത്തില്‍ കണ്ടതു എന്താണ്. കീറിപ്പറിഞ്ഞ
വസ്ത്രമും,വിശന്നു പൊരിഞ്ഞ വയറും എന്ന് ദശരഥന്‍ പറഞ്ഞു. ഇപ്പോള്‍ എന്താണ് കാണുന്നതെന്നു
വസിഷ്ടന്‍ ചോദിച്ചു. നാനാവിധ പഴവര്‍ഗ്ഗങ്ങളും,പട്ടുടയാടകളും ആണെന്ന് ദശരഥന്‍
പറഞ്ഞു. മുമ്പ് കണ്ടത് ഇപ്പോഴും കാണുന്നുണ്ടോ? അതോ, ഇപ്പോള്‍ കാണുന്നത് സ്വപ്നത്തിലും
കണ്ടിരുന്നോ എന്ന് വസിഷ്ടന്‍ ആരാഞ്ഞു.ദശരഥന്‍ ‘ഇല്ല’ എന്ന് മറുപടി പറഞ്ഞു.അപ്പോള്‍
വസിഷ്ടന്‍ ചോദിച്ചു അപ്പോള്‍ സ്വപ്നത്തിലും,ഇപ്പോഴും പൊതുവായി ഉള്ളത് ഏതാണ്? പൊതുവായി നിന്നത് ഞാന്‍;ഞാന്‍ മാത്രം
ആണെന്ന് ദശരഥന്‍ പറഞ്ഞു. വസിഷ്ടന്‍ കരുണാ പൂര്‍വ്വം ദശരഥനോട് പറഞ്ഞു ആ പൊതുവായി
കണ്ട ആ ‘ഞാന്‍’ മാത്രമാണ് സത്യം.ബാക്കി ഇപ്പോള്‍ കാണുന്നതും ,സ്വപ്നത്തില്‍
കണ്ടതും അസത്യം മാത്രമാണ്.
എന്താണ് സ്വപ്നം? ദശരഥന്‍ ഉറങ്ങിയാലും ഉറങ്ങാത്ത ആ പുരുഷന്‍ ആരാണ്? ഇതിനെ
അടുത്ത ലേഖനത്തില്‍ വിശദമായി പ്രതിപാദിക്കാം .
No comments:
Post a Comment